ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ചഹലിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതാണ് സെവാഗ് ചോദ്യം ചെയ്തത്. ‘ഒരു മത്സരത്തിനുശേഷം നിങ്ങൾ ബൗളർമാരെ തഴയുന്നു. എന്നാൽ നിങ്ങൾ കെഎൽ രാഹുലിന് നാല് മത്സരങ്ങൾ നൽകി. അഞ്ചാം മത്സരത്തിലാണ് രാഹുലിനെ പുറത്തിരുത്തിയത്. ബുംറ നാല് കളികളിൽ മോശമായെന്ന് കരുതുക. ബുംറയേയും നിങ്ങൾ പുറത്തിരുത്തുമോ? ഇല്ല, നിങ്ങൾ പറയുക ബുംറ മികച്ച ബൗളറാണെന്നും, തിരിച്ചു വരുമെന്നുമാവും’, സെവാഗ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി20യിൽ ആദ്യ മൂന്ന് കളിയിലും ചഹൽ ഇറങ്ങി. എന്നാൽ കൂടുതൽ റൺസ് വഴങ്ങിയതോടെ പിന്നെയുള്ള രണ്ട് മത്സരങ്ങളിലും പുറത്തിരുത്തി. ആദ്യ ഏകദിനത്തിൽ കുൽദീപ് യാദവാണ് ചഹലിന് പകരം ടീമിൽ ഇടം നേടിയത്. എന്നാൽ 9 ഓവറിൽ 68 റൺസ് വഴങ്ങി കുൽദീപ് വിക്കറ്റ് ഒന്നും നേടിയില്ല. കെ എൽ രാഹുൽ തന്റെ അവസരം മുതലെടുക്കുകയും ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 43 പന്തിൽ നിന്ന് നാല് ഫോറം നാല് സിക്സും പറത്തി 63 റൺസാണ് രാഹുൽ നേടിയത്.
Post Your Comments