Latest NewsNewsIndia

രാജ്യത്ത് കോവിഡ് കുത്തനെ ഉയരുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 47,262 പേര്‍ക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 275 മരണങ്ങള്‍ ഈ സമയത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 23,907 പേര്‍ക്ക് രോഗം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ദ്ധനവമാണ് മരണ സംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also : ഇന്ത്യയില്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,17, 34,058 ആയി. 1,12,05,160 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,441 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,68,457 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,08,41,286 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button