ആലപ്പുഴ: ബാങ്കുകളുടെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ആലപ്പുഴ ആശ്രമം സ്വദേശി സുധീർ ആണ് ആത്മഹത്യ ചെയ്തത്. ടാക്‌സി ഡ്രൈവർ ആയിരുന്ന സുധീർ കാർ വാങ്ങാൻ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു.
കിടങ്ങാംപറമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടവിന്റെ പേരിലും സുധീറിന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. എന്നാൽ സഹകരണ ബാങ്കിലെ വായ്പ തിരിച്ചടച്ചതിന് പിന്നാലെ ജപ്തി ഭീഷണി ഉണ്ടായെന്നും ഇതോടെയാണ് സുധീർ അത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറയുന്നു.
Post Your Comments