Latest NewsKeralaNews

‘യുപി ഭരിക്കുന്നത് ബിജെപി,നടപടി ഉറപ്പ്’ ; കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് അമിത് ഷാ

കോട്ടയം : ട്രെയിനിൽ യാത്ര ചെയ്ത കന്യാസ്ത്രീകളെ ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ആക്രമിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

” ഉത്തർപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്, നടപടി ഉറപ്പാണ്”- അമിത് ഷാ പറഞ്ഞു. നടപടി വേണമെന്ന് കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം വേദിയിൽ വെച്ച് നിവേദനം നൽകിയിരുന്നു.

Read Also :  കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പിണറായി വിജയൻ കത്തയച്ചു

സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button