Latest NewsNewsIndia

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ 30 ശതമാനം വർധനവ്; വിരമിക്കൽ പ്രായം 61 ആയി ഉയർത്തി തെലങ്കാന

തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ 30 ശതമാനം വർധനവ്

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ 30 ശതമാനം വർധനവ്. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് തെലങ്കാന സർക്കാർ അംഗീകരിച്ചു. വിരമിക്കൽ പ്രായം 61 വയസാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

Read Also: ലീഗിന്റെ ഉരുക്കു കോട്ട തകർക്കും; കാസർകോട് ഇത്തവണ താമര വിരിയുമെന്ന് ബിജെപി

കരാർ ജീവനക്കാർ, ഹോംഗാർഡുകൾ, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, സർവ്വശിക്ഷാ അഭിയാൻ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവർക്ക് ശമ്പള വർധനവിന്റെ ഗുണം ലഭിക്കും. 9,17,797 പേരാണ് സർക്കാർ ജീവനക്കാരായുള്ളത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. സ്ഥാനക്കയറ്റം വഴി ഉണ്ടാകുന്ന ഒഴിവുകൾ ഉടൻ നികത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

15 ശതമാനം അധിക പെൻഷൻ ലഭിക്കുന്നതിനുള്ള പ്രായം 75 വയസിൽ നിന്നും 70 ആക്കി കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 12 ലക്ഷം രൂപയിൽ നിന്നും 16 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു.

Read Also: അമേരിക്കയിൽ വെടിവയ്പ്പ്; പോലീസ് ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button