Latest NewsNewsIndia

യുപിയിൽ കാണാതായ സഹോദരിമാർ മരിച്ച നിലയിൽ

പിലിബിത്ത്​: യുപിയിലെ പിലിബിത്ത്​ ജില്ലയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ മണിക്കൂറുകൾക്ക്​ ശേഷം കണ്ടെത്തിയിരിക്കുന്നു. മരിച്ചവരിൽ ഒരാൾ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കുടുംബാംഗങ്ങളാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​.

ഉത്തരാഖണ്ഡ്​-നേപ്പാൾ അതിർത്തിയിലെ ഇഷ്​ടിക ചൂളയിൽ ജോലി ചെയ്യുന്ന കുടുംബത്തിലെ 18ഉം 20ഉം വയസ്സ്​ പ്രായമായ പെൺകുട്ടിക​ളാണ്​ മരിച്ചിരിക്കുന്നത്​. കഴിഞ്ഞ ദിവസം വൈകുന്നേരം വീടുവിട്ട്​ പു​റത്തേക്ക്​ പോയ സഹോദരിമാർ പിന്നീട്​ തിരിച്ചുവന്നില്ല.

മൃതദേഹങ്ങളിൽ പരിക്കേറ്റ പാടുകളുണ്ടെങ്കിലും ലൈംഗികാതിക്രമം നടന്നതിന്​ പ്രഥമ ദൃഷ്​ട്യാ തെളിവുകളില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

‘മൂന്ന് നാല് മാസമായി കുടുംബം ഒരു ഇഷ്​ടിക ചൂളയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴ്​ മണിയോടെ സഹോദരിമാർ വീട്ടിൽ നിന്നിറങ്ങി. സ്വയം ആശ്വാസം ക​ണ്ടെത്താനായാണ്​ അവർ പോയതെന്ന്​ കുടുംബം കരുതി. എന്നാൽ അവർ തിരിച്ചെത്താതായതോടെയാണ്​ തെരച്ചിൽ ആരംഭിച്ചത്​’ -ജില്ല പൊലീസ്​ മേധാവി ജയ്​ പ്രകാശ്​ പറഞ്ഞു.

‘ഇവരിൽ ഒരാളെ ഉടൻ തന്നെ മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ബന്ധുക്കൾ പൊലീസിനെ അറിയിച്ചില്ല. രണ്ടാമത്തെ പെൺകുട്ടിക്കായി തെരച്ചിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ അവളുടെ മൃതദേഹവും കണ്ടെത്തി. തുടർന്നാണ്​ കുടുംബം പൊലീസിനെ വിവരം അറിയിച്ചത്​. ഞങ്ങൾ സ്ഥലം പരിശോധിച്ചു. ലൈംഗികാതിക്രമത്തെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്നാൽ മരണ കാരണം എന്താണെന്ന് അന്വേഷിക്കുന്നുണ്ട്​. രണ്ട് പേരുടെയും കഴുത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ട്’-അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button