സമൂഹത്തിലെ ലിംഗവിവേചനത്തെ ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് വ്യക്തമാക്കി തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് രഹ്ന ഫാത്തിമ സമൂഹത്തിൽ നടക്കുന്ന ലിംഗവിവേചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പുരുഷന് എന്തുമാകാം പണവും അധികാരവും ആൾ ബലവുമുണ്ടെങ്കിൽ എന്ത് ചെയ്താലും സമൂഹത്തിൽ മാന്യനായി കഴിയാമെന്ന് രഹ്ന ഫാത്തിമ പറയുന്നു.
‘ഒരു പോസ്കോ കേസിന്റെ പേരിൽ 14 ദിവസം ജയിലിൽ കിടന്നവൾ എന്ന നിലയിൽ പറയട്ടെ, പുരുഷന് എന്തുമാകാം പണവും അധികാരവും ആൾ ബലവുമുണ്ടെങ്കിൽ എന്ത് ചെയ്താലും സമൂഹത്തിൽ മാന്യനായി കഴിയാം’- എന്നായിരുന്നു രഹ്ന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുന്ന ഭാഗ്യവതിക്ക് പിന്തുണ നൽകുകയാണ് രഹ്ന ഫാത്തിമ.
വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം എത്രമാത്രം വഞ്ചനാപരമായിരുന്നു എന്നു തുറന്നു കാട്ടേണ്ടതുണ്ടെന്ന് രഹ്ന ഫാത്തിമ പറയുന്നു. ഇനിയൊരമ്മയ്ക്കും ഈ ദുർവിധി ഉണ്ടാവാതിരിക്കാൻ ഈ വിഷയം ശരിയായ രീതിയിൽ കേരള സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നാണ് രഹ്ന പറയുന്നത്.
Post Your Comments