
മികച്ച ചിത്രത്തിനുള്ള പുരസ്കാരം അടക്കം മൂന്ന് ദേശീയ പുരസ്‌ക്കാരമാണ് ഇത്തവണ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ നേടിയിരിക്കുന്നത്. കോസ്റ്റിയൂം ഡിസൈനിങ് സുജിത് സുധാകരനും വി ശശിയും, സ്പെഷ്യല്‍ ഇഫക്ട്സ് സിദ്ധാര്‍ഥ് പ്രിയദര്‍ശനും നേടി.
അച്ഛന്റെ ചിത്രത്തിലൂടെ മികച്ച സ്പെഷല്‍ ഇഫക്ട്സിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. മകനെ സ്‌പെഷല്‍ ഇഫക്റ്റ്‌സ് ഏല്‍പ്പിച്ചത് ബാഹുബലിയിലെ പോലെ വന്‍ പ്രതിഫലം കൊടുത്ത് വിദേശികളെ കൊണ്ടുവരാന്‍ കഴിയാത്തതു കാണ്ടാണെന്ന് പറയുകയാണ് പ്രിയദര്‍ശന്‍.
സിദ്ധാര്‍ഥ് വിഎഫ്എക്‌സ് ബിരുദമെടുത്ത് അമേരിക്കയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിന് സ്‌പെഷല്‍ ഇഫക്റ്റ്‌സ് വളരെ പ്രധാനമായിരുന്നു. അതിനുള്ള അംഗീകാരമാണ് ഇപ്പോൽ ലഭിച്ചത്. ഇതിലും വലിയ അംഗീകാരമാണ് പ്രേക്ഷകരില്‍ നിന്നു കിട്ടേണ്ടത് എന്നും സംവിധായകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
മെയ് 13ന് ആണ് മരക്കാര്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്.
Post Your Comments