കോട്ടയം : ഇടത് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച് കൊണ്ടുള്ള തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ പുറത്തുവരുമ്പോഴും പ്രവര്‍ത്തനം ശക്തമാക്കാന്‍ ഇടതു പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് സര്‍വേകള്‍ ആദ്യ അഭിപ്രായങ്ങള്‍ മാത്രമാണ്. സര്‍വേഫലം കണ്ട് അലംഭാവം കാണിക്കരുതെന്നും ഇടത് പ്രവര്‍ത്തകരോടായി മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. ജനങ്ങൾ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് അനുഭവത്തെ അടിസ്ഥാനമാക്കിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്‍റെ ജനസമ്മതിയെ നേരിടാൻ പ്രതിപക്ഷം നുണക്കഥകൾ മെനയുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമങ്ങൾ യുഡിഎഫ് ഘടകകക്ഷികളെ പോലെ പ്രവർത്തിക്കുന്നു. പിഎസ്‌സി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷവും ബിജെപിയും നുണകഥകളാണ് പ്രചരിപ്പിക്കുന്നതെന്നും വസ്തുതകൾ പരിശോധിക്കാതെയാണ് പല വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : ജയിച്ച് പോയിട്ട് ഒരു ചുക്കും ചെയ്യാത്ത പറ്റിപ്പുകാരനാകാൻ ഞാനില്ല: സിനിമ തന്നെയാണ് പ്രൊഫഷനെന്ന് കൃഷ്ണ കുമാർ
ആരോപണങ്ങൾ തെറ്റെന്ന് കണ്ടാൽ ജാള്യം മറക്കാനായി മുടന്തൻ ന്യായങ്ങൾ പറയുന്നു. വില കുറഞ്ഞ ചെപ്പടിവിദ്യ കൊണ്ട് ജനഹിതം അട്ടിമറിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്, ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങള്‍ ആഗ്രഹിച്ച വികസനം നടത്താന്‍ സാധിച്ചു. പ്രകടന പത്രികയിലെ ഭൂരിപക്ഷം കാര്യങ്ങളും നടപ്പിലാക്കി. ഇതൊക്കെ മറച്ചുവെക്കാന്‍ നുണകഥകള്‍ പ്രചരിക്കുന്നു. എല്‍ഡിഎഫ് പ്രകടന പത്രിക മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് കുറുക്കുവഴികളിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Post Your Comments