Latest NewsKeralaNattuvarthaNews

ഒരു ജനപ്രതിനിധിയ്ക്ക് ചേർന്നതാണോ പി സി ജോർജ്ജിന്റെ ഈ പ്രതികരണങ്ങൾ

സാൻ

പി സി ജോർജ്ജ് ചെയ്തത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ലെന്ന് മാത്രമല്ല, ജനാധിപത്യ ഇന്ത്യയിലെ ഈ നിലപാടിനോട് കൃത്യമായ വിയോജിപ്പുമുണ്ട്. ഇത്തരം നിലപാടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരെ പേടിയുമുണ്ട്. മുണ്ട് മടക്കിക്കുത്തി ആണാധികാരവും ഗുണ്ടായിസവും പ്രകടിപ്പിക്കാനും തോന്നിയതൊക്കെ വിളിച്ചു പറയാനുമുള്ള സർട്ടിഫിക്കറ്റ് ആണോ രാഷ്ട്രീയക്കാരന്റെ വേഷമെന്ന് ജാതിമത രാഷ്ട്രീയ ഭേദമന്യേ നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്, സംസാരിക്കേണ്ടതുണ്ട്. കൂവുന്നവരെ കയ്യിലെയക്കാനറിയാത്തവരാണ് അവരെ അസഭ്യം പറയുന്നത്. അത്തരത്തിൽ ഒരു കൂട്ടത്തെ പോലും നിയന്ത്രിക്കാനോ അനുനയിപ്പിക്കാനോ കഴിയാത്ത പി സി ജോർജ്ജ് എങ്ങനെയാണ് ഒരു ജനപ്രതിനിധിയാവുക.

Also Read:‘ഇന്ത്യ നിലകൊള്ളുന്ന ആശയമാണ് കോണ്‍ഗ്രസ് അല്ലാതെ ഗാന്ധി കുടുംബമല്ല’; പ്രിയങ്ക ഗാന്ധി

ഇത് ഇന്ത്യയാണ്, ഇവിടെ ഓരോ മനുഷ്യനും അവരുടേതായ അഭിപ്രായ സ്വാതന്ത്രങ്ങൾ ഉണ്ട് അതിനെ തെറിവിളിച്ചല്ല നേരിടേണ്ടത്. മാന്യമായ ഭാഷയും കൃത്യമായ വാക്കുകളുമാണ് ഒരു പൊതുവേദിയിൽ മനുഷ്യന്റെ ഇന്നസെൻസ് നിർണ്ണയിക്കുന്നത് എന്നാൽ പി സി ജോർജ്ജ് പലവട്ടം അതിനെ മറികടക്കുകയും ഭരണത്തിലേറ്റിയ ജനതയെ തന്നെ പുലഭ്യം പറയാൻ മുതിരുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ ചോദ്യം ചെയ്യേണ്ടവർ തന്നെയാണ് ഭരണാധികാരികൾ. ജനങ്ങളെ ചോദ്യം ചെയ്യേണ്ടവരല്ല. ഈ രാജ്യത്തെ ഓരോ മനുഷ്യർക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യങ്ങൾ ഉണ്ട് കൂവാനും ഉറക്കെ പാടാനും വിളിച്ചു പറയാനുമൊക്കെയുള്ള അവകാശമുണ്ട്. അതിനെ ആർക്കും തടഞ്ഞുവെക്കാനുള്ള അവകാശമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button