കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുതെന്നും ബിജെപി വാഗ്ദാനങ്ങള്‍ നിറവേറ്റുകയില്ലെന്നും അവര്‍ പറഞ്ഞു.
Read Also : പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കൊവാക്സിന് എടുക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്
കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ചെയ്തവരോട് ഒരു ചോദ്യം ചോദിക്കാന്‍ ഉണ്ട്. ബിജെപി ഓരോ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ കൈമാറ്റം ചെയ്തിട്ടുണ്ടോ?. തെരഞ്ഞെടുപ്പിന് മുന്നോടിയായി സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്നടക്കമുള്ള ബിജെപി വാഗ്ദാനങ്ങള്‍ പൊള്ളയാണ്. സംസ്ഥാനത്ത് ഭീകരത സൃഷ്ടിക്കാന്‍ ബിജെപി ഗുണ്ടകളെ കൊണ്ടുവരികയാണെന്നും മമത ആരോപിച്ചു.
റേഷന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബിജെപി തെറ്റായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇത് ഒരിക്കലും നിറവേറ്റുകയില്ലെന്നും ഭാവിയില്‍ ബിജെപി ഗുണ്ടകള്‍ നിങ്ങളുടെ വീട്ടില്‍ വന്ന് അവരുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഭീഷണിപെടുത്തും. നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ അത്തരം ആളുകളെ തുരത്താന്‍ വീട്ടുപകരണങ്ങളുമായി ജനങ്ങള്‍ തയാറാകണമെന്നും മമത കൂട്ടിച്ചേര്‍ത്തു.
Post Your Comments