കണ്ണൂര്‍: വിശ്വാസി സമൂഹത്തിന് ഒപ്പമാണ് ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് സി.പി.എം സംസ്ഥാന സമിതി അംഗവും തളിപ്പറമ്പ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായ എം.വി ഗോവിന്ദന്‍. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പിയും യു.ഡി.എഫും കൈക്കോര്‍ക്കുകയാണ് എന്ന് ആരോപിച്ച എം.വി ഗോവിന്ദന്‍ ഇടത് സര്‍ക്കാര്‍ വിശ്വാസി സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ചില കാര്യങ്ങള്‍ വിശദമായി പറഞ്ഞു തന്നെ പോകേണ്ടതുണ്ട്. വിശ്വാസി സമൂഹത്തെയും ജനങ്ങളെയാകെയും തെറ്റിദ്ധരിപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും കൈക്കോര്‍ക്കുമ്പോള്‍ വസ്തുതകള്‍ ജനസമക്ഷം അവതരിപ്പിച്ച് ബോധ്യപ്പെടുത്തുക എന്നതാണ് ജനാധിപത്യത്തിന്റെ രീതിശാസ്ത്രം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വിശ്വാസി സമൂഹത്തിനോടൊപ്പവുമാണ്. ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളുടെ ഇന്നോളമുള്ള ചരിത്രത്തില്‍ 19 പട്ടികജാതിക്കാര്‍ അടക്കം 133 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചതും, അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചെടുക്കാന്‍ നടപടി സ്വികരിച്ചതും, ജീര്‍ണാവസ്ഥയിലുള്ള പുരാതന ക്ഷേത്രങ്ങള്‍ തനത് രൂപത്തില്‍ സംരക്ഷിക്കാന്‍ 2020- 21 ലെ ബഡ്ജറ്റില്‍ 5 കോടി വകയിരുത്തിയതും ഈ സര്‍ക്കാരാണ്.
തെയ്യങ്ങളുടെ നാടായ ഉത്തര മലബാറിന്റെ വിശ്വാസധാരയെ ഇടതുപക്ഷമാണ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ളത്. യു.ഡി.എഫിന്റെ കാലത്ത് ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും യഥാക്രമം പ്രതിമാസം 800 രൂപയും 750 രൂപയും അനുവദിച്ചിരുന്നത് ഈ സര്‍ക്കാര്‍ അത് 1400 രൂപയായി വര്‍ദ്ധിപ്പിച്ചു. പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയില്‍ 420 ആചാരസ്ഥാനികരേയും 105 കോലധാരികളെയും പുതിയതായി ഉള്‍പ്പെടുത്തുകയും ചെയ്തു. ഭരണ തുടര്‍ച്ചയുണ്ടാകുമ്പോള്‍ ഇനിയും വിപുലീകരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന ഖജനാവില്‍ നിന്ന് 100 കോടി രൂപയുടെ ചരിത്രത്തിലേ ഏറ്റവും ഭീമമായ ധനസഹായം അനുവദിച്ചതും, പുതിയ ബഡ്ജറ്റില്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ സഹായധനം പ്രഖ്യാപിച്ചതും, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് 20 ലക്ഷമായി നല്‍കിയിരുന്ന ധനസഹായം 2 കോടി രൂപയായി വര്‍ദ്ധിപ്പിച്ചതും പിണറായി സര്‍ക്കാരാണ്.
ശബരിമലയില്‍ 8 കോടി രൂപ ചിലവില്‍ 50 ലക്ഷം ലിറ്ററിന്റെ 4 വാട്ടര്‍ ടാങ്കുകളും, 12 കോടി ചിലവില്‍ 54 മുറികളുള്ള ദര്‍ശന്‍ കോപ്ലക്‌സും 4 കോടി രൂപ ചിലവില്‍ വലിയ നടപ്പന്തലിന്റെ നവീകരണവും 5.5 കോടി രൂപ ചിലവില്‍ ആധുനിക സജ്ജീകരണമുള്ള പുതിയ ആശുപത്രി ആരംഭിച്ചതും ശബരിമലയിലെ ആധുനിക അന്നദാന മണ്ഡപം, റസ്റ്റോറന്റ് ബ്ലോക്ക് എന്നിവ ആരംഭിച്ചതും നിലക്കലെ കണ്‍വെന്‍ഷന്‍ ബ്ലോക്കും, നടപ്പന്തലും പൂര്‍ത്തികരിച്ചതും ബി.ജെ.പി, യു.ഡി.എഫ് ഗീബല്‍സുകള്‍ നുണ പ്രചരിപ്പിക്കുന്ന ഈ സര്‍ക്കാരാണ്. യു.ഡിഎഫുകാര്‍ നുണകളുമായി വീടുകളിലേക്കെത്തുമ്പോള്‍ അവരോട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെയും ഇപ്പോഴത്തെ എല്‍.ഡി എഫ് സര്‍ക്കാരിനെയും താരതമ്യം ചെയ്ത് സംസാരിക്കാന്‍ വിശ്വാസി സമൂഹവും ജനതയാകെയും തയ്യാറാവണം
ശബരിമല വികസനത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ 5 വര്‍ഷത്തില്‍ 341.216 കോടിരൂപ വകയിരുത്തിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതേവരെ 1255.32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിഹിതമായി യു.ഡി.എഫ് സര്‍ക്കാര്‍ 115 കോടി രൂപ വകയിരുത്തിയപ്പോള്‍ ഈ സര്‍ക്കാര്‍ ഇതുവരെ 163.9 കോടി രൂപ വകയിരുത്തി. വിവിധ ഇനങ്ങളിലായി യു.ഡി.എഫ് സര്‍ക്കാര്‍ ആകെ 456.216 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഈ സര്‍ക്കാര്‍ കിഫ്ബി ഫണ്ട് ഉള്‍പ്പടെ 1519.22 കോടിരൂപ വകയിരുത്തി. ബി.ജെ.പിക്കാര്‍ ശബരിമലയില്‍ കാണിക്കയിടരുതെന്ന് പറഞ്ഞ് ക്യാമ്പയിന്‍ നടത്തിയപ്പോള്‍ ശബരിമലയിലെ വരുമാനക്കുറവ് നികത്തുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കി.
ശബരിമല തീര്‍ത്ഥാടനത്തിനായി അനുവദിച്ച തുക നോക്കൂ…
UDF അനുവദിച്ചത്
2011-12 – 11.454
2012-13 – 3.542
2013-14 – 178.22
2014-15 – 38.23
Post Your Comments