Latest NewsKeralaNews

പാകിസ്ഥാനി ഭാര്യയുടെ വിവരം കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർഥി ഒളിപ്പിച്ചതെന്തിന്?; തെളിവുകൾ പുറത്തുവിട്ട് വി. മുരളീധരൻ

ന്യൂഡൽഹി : കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ഥി കെ.ടി.സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യയുടെ വിവരങ്ങൾ മറച്ചു വയ്ക്കുന്നതെന്തിനെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ട്വിറ്ററിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം.

‘കൊണ്ടോട്ടിയിൽ സിപിഎം പിന്തുണയുള്ള സ്ഥാനാർത്ഥി കെ.ടി.സുലൈമാൻ ഹാജി, തന്റെ രണ്ടാം ഭാര്യ, 19 വയസ്സുള്ള പാകിസ്ഥാനിയുടെ വിശദാംശങ്ങൾ നാമനിർദ്ദേശത്തിൽ മറച്ചു വച്ചു. ഇക്കാര്യത്തിൽ ലിബറൽ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്‍റെ നിശബ്ദത അതിശയിക്കാനില്ല’ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ എന്നിവരെയടക്കം ടാഗ് ചെയ്ത് മുരളീധരൻ ട്വീറ്റ് ചെയ്തത്.

 

‘ജനങ്ങള്‍ക്ക് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യമാണ്.പ്രത്യേകിച്ച് എംഎൽഎ ആകാൻ തയ്യാറെടുക്കുന്ന ഒരാൾ ഒരു വിദേശപൗരന്‍റെ ഐഡന്‍റിറ്റി മറച്ചു വയ്ക്കുമ്പോൾ’ എന്ന് മറ്റൊരു ട്വീറ്റിലും അദ്ദേഹം കുറിച്ചു. സുലൈമാന്‍ ഹാജിയുടെ വിവാഹ ഫോട്ടോയും ഭാര്യയുടെ പാസ്പോർട്ട് വിവരങ്ങളും പങ്കുവച്ചു കൊണ്ടാണ് മുരളീധരന്‍റെ ട്വീറ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button