ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി നാൽപത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 27.34 ലക്ഷം കടന്നു. പത്ത് കോടി പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി.
അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടിയിലേറെ രോഗബാധിതരുണ്ട്. ഏറ്റവും കൂടുതൽ മരണങ്ങളും യുഎസിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5.55 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ബ്രസീലിൽ ഒരു കോടി ഇരുപത് ലക്ഷം രോഗബാധിതരുണ്ട്. രാജ്യത്ത് അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 2.95 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാറ് ലക്ഷം കടന്നിരിക്കുന്നു. 46,951 പേർക്കാണ് ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 1.60 ലക്ഷമായി ഉയർന്നു. നിലവിൽ മൂന്ന് ലക്ഷത്തിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്. റഷ്യ, ബ്രിട്ടൻ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. റഷ്യയിൽ നാൽപത്തിനാല് ലക്ഷം പേർക്കും, ബ്രിട്ടണിൽ നാൽപത്തിമൂന്ന് ലക്ഷം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാൻസിൽ നാൽപത്തിരണ്ട് ലക്ഷം രോഗബാധിതരുണ്ട്.
Post Your Comments