ദിസ്‌പൂർ : കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ രൂപീകരണത്തിന് സഹായിച്ച ആശയമാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക പറഞ്ഞു. അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം.
കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥം. ഇന്ത്യയെ രൂപീകരിച്ച ആശയമാണ് കോണ്‍ഗ്രസ്. ഗാന്ധി കുടുംബം അപ്രസക്തമാണ്. ഏത് നേതാവോ, ഏത് കുടുംബമോ ആയാലും കോണ്‍ഗ്രസ് എന്ന ആശയത്തിനാണ് പ്രാധാന്യം,’ പ്രിയങ്ക പറഞ്ഞു.
അസം ജനതയ്‌ക്കേറ്റ മുറിവുകള്‍ക്കെതിരെ പോരാടാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ബിജെപി എന്ന പാര്‍ട്ടിയ്‌ക്കെതിരെ മാത്രമല്ല അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും പ്രിയങ്ക പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ബി.ജെ.പിയ്ക്ക് അവസരം നല്‍കിയ ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ ബിജെപി നേതാക്കളുടെ തനിനിറം മനസ്സിലാക്കിയെന്നും ഇത് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്നും പ്രിയങ്ക വ്യക്തമാക്കി.
Read Also : ഏകദിന പരമ്പര; കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോർഡുകൾ
കോണ്‍ഗ്രസ് ഹിന്ദു-മുസ്‌ലിം വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ബിജെപി പ്രചരണങ്ങള്‍ക്കെതിരെയും പ്രിയങ്ക രൂക്ഷവിമര്‍ശനമുന്നയിച്ചു. പ്രതിപക്ഷത്തിനെതിരെ ഒന്നും പറയാനില്ലാത്ത സാഹചര്യത്തില്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നതാണ് ബിജെപിയുടെ സ്വഭാവമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Post Your Comments