Latest NewsNattuvarthaNews

കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള സംഘർഷം; പ്രതികളെ റിമാൻഡ് ചെയ്തു

കറ്റാനം; ഭരണിക്കാവിൽ കഞ്ചാവ് സംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്നുണ്ടായ കുത്തുകേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നു. ഭരണിക്കാവ് തണ്ടളത്ത്തറയിൽ നന്ദഗോകുൽ (23), മനീഷ്ഭവനത്തിൽ മനീഷ്(കാനി–23) എന്നിവരെ മാവേലിക്കര ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുന്നത്. രണ്ടിടത്തായുണ്ടായ ഏറ്റുമുട്ടലിൽ ഭരണിക്കാവ് സ്വദേശികളായ തോപ്പിൽതറയൽ സുജിത്ത് (20), നെടുങ്കയിൽ കോളനിയിൽ മൻദീപ്(22) എന്നിവർക്കാണു പരിക്കേറ്റത്. ഭരണിക്കാവ് ക്ഷേത്രജംക്‌ഷനു സമീപവും പ്രതികളിൽ ഒരാളുടെ വീട്ടിൽ വച്ചുമായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. മൻദീപിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഇരുവരെയും റിമാൻഡ് ചെയ്തതെന്നു കുറത്തികാട് സിഐ: ബി.സാബു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button