CinemaLatest NewsNewsEntertainment

ഭാവന നായികയാകുന്ന ‘ഇൻസ്പെക്ടർ വിക്രം’ പ്രദർശനത്തിന്

മലയാളത്തിൻ്റെ പ്രിയ നടി ഭാവന നായികയായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഇൻസ്പെക്ടർ വിക്രം. വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന അഭ്യ ചിത്രമാണിത്. കന്നഡ ഭാഷയിൽ ചിത്രീകരിച്ച ഈ ചിത്രം ഇതിനകം കന്നഡത്തിൽ വലിയ വിജയമാണ് നേടിയിരിക്കുന്നത്. അമ്പതു ദിവസം പിന്നിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ ഭാവനയുടെ രണ്ടാം വരവ് ആഘോഷിക്കുകയാണ് കന്നഡ സിനിമ. ഏപ്രിൽ രണ്ടിന് ഈ ചിത്രം കേരളത്തിലും പ്രദര്ശനത്തിനെത്തുന്നു.

തികച്ചും മലയാളീകരിച്ചു കൊണ്ടാണ് ഈ ചിത്രം കേരളത്തിൽ എത്തുന്നത്.
ഉദ്വേഗജനകമായ ഒരു പൊലീസ് സ്റ്റോറിയുടെ പശ്ചാത്തലത്തിൽ പ്രണയവും സസ്പെൻസുമൊക്കെ നിറത്ത ഒരു ദൃശ്യവിസ്മയം കൂടിയാണ് ഈ ചിത്രം. പ്രശസ്ത നിർമ്മാതാവ് ഖാദർ ഹസ്സൻ്റെ ഉടമസ്ഥതയിലുള്ള രെ ദക് ആർട്സ് ആണ് ഈ ചിത്രം കേരളത്തിൽ നിർമ്മിച്ച് പ്രദരശനത്തിനെത്തിക്കുന്നത്- ഒരു പൊലീസ് ചിത്രത്തിന് എന്തൊക്കെ ആകർഷകമായ ഘടകങ്ങൾ ചേർക്കാമോ അതെല്ലാം കൂട്ടിയിണക്കിയുള്ള ഒരുക്ലീൻ എൻ്റെർടൈന റായിരിക്കും ഈ ചിത്രം.

കന്നഡ സിനിമയിലെ മികച്ച കൊമേഴ്സ്യൽ ഡയാക്ടറായ നരസിംഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കന്നഡത്തിലെ മറ്റൊരു പ്രശസ്ത താരമായ പ്രജ്വൽദേവരാജാണ് മറ്റൊരു താരം. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു – നവീൻകുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്.ഹരിഷ് കോം. സംഗീതം.അനൂപ് സീലിൻ
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button