പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയതാണെന്നും സി.പി.ഐ.എം നേതാവ് പി. രാജീവാണ് ഇതിന് പിന്നിലെന്നും മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. കളമശേരി മണ്ഡലം ലക്ഷ്യമിട്ടാണ് പാലാരിവട്ടം കേസ് എടുത്തിരിക്കുന്നതെന്നും ആസൂത്രിതമായ നീക്കം നടന്നിരുന്നുവെന്നും ഇബ്രാഹിംകുഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വോട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് പി. രാജീവ് ആവശ്യപ്പെട്ടെന്നും ഇതിന് തയ്യാറാവാത്തതിന്റെ പ്രതികാരമാണ് പാലാരിവട്ടം കേസ് എന്നുമാണ് ഇബ്രാഹിം കുഞ്ഞ് പറയുന്നത്.
Read Also : അധികാര കസേരയും ഒഴിഞ്ഞ ഭണ്ഡാരം നിറയ്ക്കുകയും മാത്രമാണ് കോൺഗ്രസിന് വേണ്ടത്; പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇത്തവണ കളമശേരി സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി. രാജീവാണ് മത്സരിക്കുന്നത്. ഇതിന് പിന്നാലെയാണ് മുൻ മന്ത്രി ആരോപണവുമായി രംഗത്തെത്തിയത്. കളമശേരിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സി.പി.ഐ.എമ്മിന്റെ പ്രധാന ആയുധമാണ് പാലാരിവട്ടം പാലം. ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂറാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി.
Post Your Comments