ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കും. ജൂലൈ 15ന് ലണ്ടനിലെത്തുന്ന ശ്രേയസ് ഒരു മാസം ടീമിനൊപ്പമുണ്ടാകും. ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലങ്കാഷെയർ. അവർക്കൊപ്പം കളിക്കാൻ ലഭിച്ച അവസരത്തെ ആദരവായി കാണുന്നു. ഇതിഹാസ താരങ്ങളായ ഫറൂഖ് എഞ്ചിനീയറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണുമൊക്കെ പിൻഗാമിയാകുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ശ്രേയസ് പറഞ്ഞു.
2017 ൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറിയ ശ്രേയസ് ഇന്ത്യക്കായി 21 ഏകദിനത്തിലും 29 ടി20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തിൽ ഒരു സെഞ്ചുറിയും എട്ട് അർദ്ധ സെഞ്ചുറിയും ശ്രേയസ് നേടിയിട്ടുണ്ട്. ലങ്കാഷെയറിനുവേണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ.
Post Your Comments