Latest NewsKeralaCinemaMollywoodNewsEntertainment

സിനിമയിലെ മുഖ്യമന്ത്രിക്കെതിരെ യഥാർത്ഥ പ്രതിപക്ഷ നേതാവ്, മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് തടയണം; രമേശ് ചെന്നിത്തല

വൺ സിനിമയിലെ മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷമായ കടയ്ക്കൽ ചന്ദ്രനെതിരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിനിമയ്‌ക്കെതിരെ സെൻസർ ബോർഡിന് പരാതി നൽകി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നും സെൻസർ സർട്ടിഫിക്കറ്റ് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബോബി – സഞ്ജയ് യുടെ തീരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് വൺ. ചിത്രത്തിൽ കർക്കശക്കാരനായ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ ശക്തനായ എതിരാളിയായ പ്രതിപക്ഷ നേതാവായി മുരളി ഗോപിയും എത്തുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ചിത്രത്തിൽ കടപ്പാട് രേഖപ്പെടുത്തുമ്പോഴാണ് ചിത്രത്തിന്റെ റിലീസിനെതിരെ ചെന്നിത്തല തന്നെ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button