Latest NewsKerala

‘സന്ദീപ് വചസ്പതി പുഷ്പാർച്ചന നടത്തിയ രക്തസാക്ഷി മണ്ഡപം ചാണകം തളിച്ചു ശുദ്ധിയാക്കി’- വീഡിയോ

ഇപ്പോൾ എഐവൈഎഫ് കൊടിയും പിടിച്ചു ചിലർ രക്തസാക്ഷി മണ്ഡപം ശുദ്ധിയാക്കുന്നതിന്റെ വീഡിയോ വൈറലാണ്.

ആലപ്പുഴ: എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്പതി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത് വലിയ വിവാദവും കോളിളക്കവും സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനു ശേഷം രക്തസാക്ഷി മണ്ഡപത്തിന്റെ ഗേറ്റ് താഴിട്ടു പൂട്ടിയിരുന്നു. ഇപ്പോൾ എഐവൈഎഫ് കൊടിയും പിടിച്ചു ചിലർ രക്തസാക്ഷി മണ്ഡപം ശുദ്ധിയാക്കുന്നതിന്റെ വീഡിയോ വൈറലാണ്.

കൂടാതെ ഒരു യുവാവ് ഒരു ബക്കറ്റിൽ ചാണക വെള്ളം തളിക്കുന്നതും കാണാം. എന്നാൽ ഇത് ചാണക വെള്ളമാണോ അതോ പുണ്യാഹമാണോ എന്നും സോഷ്യൽ മീഡിയ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നിരവധി ട്രോളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തു കൊണ്ട് ബിജെപി അനുഭാവികൾ പങ്കുവെക്കുന്നത്.

‘ആചാര ലംഘനം’ ഉണ്ടായപ്പോൾ ‘നടയടച്ചു ശുദ്ധികലശം’ നടത്തിയെന്നാണ് പലരും പരിഹസിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശനമുണ്ടായപ്പോൾ നടത്തിയതുപോലെ സമാനമായ രീതിയാണ് കമ്യൂണിസ്റ്റുകളും അവലംബിക്കുന്നതെന്നാണ് പരിഹാസം. വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button