പൂച്ചാക്കല്‍: വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ സാധനം വാങ്ങാൻ കടയിലേക്ക് പോയ പ്രതിശ്രുത വരനെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്. തന്നെ ആരൊക്കെയോ ചേർന്ന് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യുവാവ് പറയുന്ന വോയിസ് മെസേജ് പുറത്ത്. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് 10ആം വാര്‍ഡ് ചിറയില്‍ അലിയാരുടെ മകന് ജസീമിനെ (28)യാണ് ഞായറാഴ്ച പുലർച്ചെ കാണാതയത്.
രാവിലെ ഒൻപത് മണിയോടെ ജസീമിെന്റ വോയ്സ് മെസേജ് അയല്‍വാസിക്ക് ലഭിച്ചു. ‘എന്നെ കുറച്ചുപേര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. നിങ്ങള്‍ പൊലീസില്‍ വിവരം അറിയിക്കണ’മെന്നായിരുന്നു സന്ദേശം. ഇതേത്തുടർന്നാണ് സംഭവം പൊലീസിൽ അറിയിച്ചത്. എന്നാൽ, ജസീമിനെ കാണാതായ സംഭവത്തിൽ പൊലീസിന് ചില സംശയങ്ങളൊക്കെയുണ്ട്. വിവാഹത്തലേന്ന് സുഹൃത്തിൻ്റെ വീട്ടിൽ ഉറങ്ങിയ ജസീം പിറ്റേന്ന് തനിച്ചാണ് സ്വന്തം വീട്ടിലെത്തിയത്. കല്യാണ ദിവസമായിരുന്നിട്ട് കൂടി കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ജസീം ബൈക്കെടുത്ത് പുറത്തേക്ക് പോയത്.
യുവാവിെന്റ തിരോധാനത്തില്‍ ദുരൂഹത ഉെണ്ടന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സൈബര്‍ സെല്‍ മുഖേന അന്വേഷണം ഊര്‍ജിതമാക്കി. ഇലക്ട്രീഷ്യന് ആയി ജോലി ചെയ്യുകയായിരുന്നു ജസീം. ജസീമിനെ കാണാതായതോടെ, ഞായറാഴ്ച നടത്താനിരുന്ന വിവാഹം മുടങ്ങി. യുവാവിനെന്ത് പറ്റിയെന്ന് അന്വേഷിക്കാൻ വധുവിൻ്റെ വീട്ടുകാർ തയ്യാറായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അരൂക്കുറ്റി വടുതല സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹമാണ് മുടങ്ങിയത്.
Post Your Comments