തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് കരുതി രാഷ്ട്രീയം ഒരു തൊഴിലാക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് തുറന്നു പറയുകയാണ് തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണ കുമാർ. മറ്റു ചിലരെപ്പോലെ രാഷ്ട്രീയം പ്രൊഫഷനാക്കുന്നതിനോട് ഒട്ടും താല്‍പര്യമില്ലെന്നും തന്‍റെ പ്രൊഫഷന്‍ ആത്യന്തികമായി സിനിമയാണെന്നും മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
“പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരാണ് സ്ഥാനാര്‍ഥിത്വത്തില്‍ അവസാന അംഗീകാരം നല്‍കിയത്. അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ജയിച്ച് പോയിട്ട് ഒരു ചുക്കും ചെയ്യാതെ വീണ്ടും അഞ്ചുവര്‍ഷം കഴിഞ്ഞ് തട്ടിപ്പ് പരിപാടികളുമായി എത്തുന്ന രാഷ്ട്രീയ നേതാവാകാന്‍ ജീവിതത്തില്‍ എനിക്ക് താത്പര്യമില്ല.
പറ്റിപ്പ് നടത്തി ആളാകാനൊന്നും ഞാനില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഇതേ സ്റ്റാന്‍ഡില്‍ തന്നെ നില്‍ക്കും, – കൃഷ്ണകുമാർ വ്യക്തമാക്കി.
Post Your Comments