ശ്രീനഗര്‍: : ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ മുനിഹൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ ത്വായ്ബ ഭീകരരെ സൈന്യം വധിച്ചു.
Read Also : ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ഏപ്രിൽ ഒന്ന് മുതൽ വില കൂടും
മേഖലയിൽ ഇന്ന് പുലർച്ചെയോടെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായും കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. പ്രദേശത്ത് ഭീകരർ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സൈന്യം ഭീകരരെ വധിച്ചത്.
Post Your Comments