മൊഹമ്മദൻസിനെ പരാജയപ്പെടുത്തി ഗോകുലം; പോയിന്റ് പട്ടികയിൽ ഒന്നാമത്

ഐ ലീഗ് പ്ലേ ഓഫ് റൗണ്ടിൽ മൊഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെതിരെ ഗോകുലം കേരള എഫ് സിയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോകുലം കേരള മൊഹമ്മദൻസിനെ പരാജയപ്പെടുത്തിയത്. ഘാന മുന്നേറ്റ താരം ഡെന്നിസ് അൻറ്വി ഇരട്ട ഗോളുകളാണ് ഗോകുലത്തിന് ജയം നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ 20ാം മിനുട്ടിലും 34ാം മിനുട്ടിലുമാണ് അൻറ്വിയുടെ ഗോളുകൾ. രണ്ടാം പകുതിയിൽ 85ാം മിനുട്ടിൽ സുജിത് സാധുവാണ് മൊഹമ്മദൻസിന്റെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ ഗോകുലം കേരള എഫ് സി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 14 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് സമനിലയും നാല് തോൽവിയുൾപ്പെടെ 26 പോയിന്റാണുള്ളത്.

അതേസമയം, ചർച്ചിൽ ബ്രദേഴ്‌സും, ട്രാവൂ എഫ് സിയും 26 പോയിന്റുമായിഗോകുലത്തിനൊപ്പമുണ്ട്. ചർച്ചിൽ ബ്രദേഴ്സ് ട്രാവൂ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ നേടിയയാണ് മത്സരം അവസാനിപ്പിച്ചത്. ചർച്ചിൽ ബ്രദേഴ്സ് ട്രാവൂ മത്സരം സമനിലയിൽ പിരിഞ്ഞതോടെ പോയിന്റ് ശരാശരിയിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയായിരുന്നു. അടുത്ത ആഴ്ച നടക്കുന്ന അവസാന റൗണ്ടിൽ ലീഗിന്റെ ഈ സീസണിലെ ജേതാക്കളെ അറിയാം. മാർച്ച് 27ന് ട്രാവൂ എഫ് സിമായാണ് അവസാന റൗണ്ടിൽ ഗോകുലം ഏറ്റുമുട്ടുന്നത്.

Share
Leave a Comment