Latest NewsKeralaNews

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി

തിരുവല്ല; കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരിക്കുകയുണ്ടായി. പൊള്ളലേറ്റ മകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ് കഴിയുന്നത്. തിരുവല്ല നെടുമ്പ്രം 4ാം വാർഡിൽ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടിൽ മാത്തുക്കുട്ടി (65), ഭാര്യ സാറാമ്മ (59) എന്നിവരാണ് മരിച്ചത്. മകൾ ലിജി (35) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്.

ഇന്നലെ പുലർച്ചെ 12.30ന് ആയിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കുടുംബ വഴക്കിനെത്തുടർന്ന് മാത്തുക്കുട്ടി കന്നാസിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഭാര്യയെ തീ കൊളുത്തുകയായിരുന്നു ഉണ്ടായത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ ലിജിക്ക് പൊള്ളലേറ്റത്. തീപിടിത്തത്തിൽ വീട്ടിലെ 2 മുറികൾ പൂർണമായി കത്തി നശിച്ചു. സാറാമ്മയെയും മകൾ ലിജിയെയും നാട്ടുകാരാണ് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പുലർച്ചെ 3 മണിയോടെ മാത്തുക്കുട്ടിയെ വീടിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സാറാമ്മ ഇന്നലെ പുലർച്ചെ 4.30ന് മരിച്ചു. മജു മകനാണ്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button