Latest NewsNewsIndiaInternational

സന്ദർശനത്തിന് എത്തുന്ന നരേന്ദ്ര മോദിക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം

ധാക്ക: ബംഗ്ലാദേശിൽ സന്ദർശനത്തിന് എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് ബംഗ്ലാദേശ്. മോദിക്കെതിരെ പ്രതിഷേധം ഉയർത്തിയത് ചില ഇടത്, ഇസ്ലാമിക സംഘങ്ങൾ മാത്രമാണെന്നും ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന

ഈ മാസം 26 നും 27 നു മാണ് നരേന്ദ്രമാേദി ബംഗ്ലാദേശിൽ എത്തുക. ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സുവർണജൂബിലി ആഘോഷങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കാൻ ബംഗ്ലാദേശിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. മോദിയെ ഏറെ അഭിമാനത്തോടെയാണ് ബംഗ്ലാദേശിലേക്ക് ക്ഷണിച്ചതെന്നും രാജ്യത്തെ ജനങ്ങൾ സർക്കാരിനാെപ്പം ഉണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ അബ്ദുൾ മാെമൻ പറഞ്ഞു.

ബംഗ്ലാദേശ് ഒരു ജനാധിപത്യ രാജ്യമാണ്. ജനങ്ങൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ഈ സ്വാതന്ത്ര്യം മുതലെടുക്കാനുള്ള ചിലരുടെ ശ്രമമാണിത്. സർക്കാർ അതിൽ ആശങ്കപ്പെടുന്നില്ലെന്നും അബ്ദുൾ മാെമൻ കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലാണ് മോദിക്കെതിരെ പ്രതിഷേധം നടത്താൻ ചിലർ ആഹ്വാനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button