
കൊല്ലം; ബേക്കറിയില്‍ നിന്ന് വാങ്ങിയ ബണ്‍ കഴിച്ച ഒന്നര വയസ്സുകാരന്റെ തൊണ്ടയില്‍ നൂല്‍ കമ്പി കുടുങ്ങി. കൊല്ലം പൂയപ്പള്ളി തച്ചക്കോട് ലക്ഷ്മി നിവാസില്‍ വിജയന്റെ മകന്‍ ശ്രീഹരിയുടെ തൊണ്ടയിലാണ് നൂല്‍ കമ്പി കുടുങ്ങുകയുണ്ടായത്. വീട്ടുകാരുടെ ഉടനടിയുള്ള ഇടപെടലാണ് കുഞ്ഞിന് രക്ഷപ്പെടുത്താനായത്.
ബണ്‍ കഴിക്കുന്നതിനിടെ കുഞ്ഞ് വെപ്രാളം കാണിക്കുന്നതുകണ്ട ഉടനെ വീട്ടുകാര്‍ തൊണ്ടക്കുഴിയില്‍ കൈകടത്തി പരിശോധിക്കുകയുണ്ടായി. അപ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ നൂല്‍ കമ്പി കണ്ടെത്തുകയുണ്ടായത്. കമ്പിയുടെ അവശിഷ്ടം തൊണ്ടയില്‍ നിന്ന് എടുത്തതിനാല്‍ കുട്ടിക്ക് മറ്റ് കുഴപ്പമൊന്നും ഉണ്ടായില്ല.
Post Your Comments