Latest NewsIndiaNews

ഉറുദു മാദ്ധ്യമങ്ങളിൽ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി; മുഖ്യവാർത്തയാക്കിയത് മോദിയുടെ ഈ പ്രസംഗം

ഉറുദു മാദ്ധ്യമങ്ങളിൽ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഉറുദു മാദ്ധ്യമങ്ങളിൽ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറുദു പത്രങ്ങളിലെ ഞായറാഴ്ച്ചത്തെ പ്രത്യേക എഡിഷനുകളിൽ മുഖ്യവാർത്തയായത് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളാണ്. ബംഗാളിലും അസമിലും അദ്ദേഹം നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗങ്ങളാണ് ഉറുദ്ദു മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും തൃണമൂൽ കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനമാണ് തെരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം ഉന്നയിച്ചത്. അസമിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

Read Also: അഴിമതി ഇടത് സർക്കാരിന്റെ മുഖമുദ്ര; സംസ്ഥാന സർക്കാരിന്റേത് ഹിന്ദു വിരുദ്ധ നിലപാടെന്ന് അനുരാഗ് ഠാക്കൂർ

ബംഗാളിൽ ഇത്തവണ ബിജെപി അധികാരത്തിലേറുമെന്നും എഴുപത് വർഷമായി ബംഗാളിൽ നടക്കുന്ന അഴിമതിയും അക്രമവും അവസാനിപ്പിച്ച് സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു. ബംഗാളിലെ ജനങ്ങളുടെ സ്വപ്‌നങ്ങളും വികസനവും അഞ്ചു വർഷമായി തകർന്നു കിടക്കുകയാണെന്നും ബംഗാൾ ജനത ഇപ്പോൾ മാറ്റം ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പത്ത് വർഷത്തെ മമതയുടെ ദുർഭരണം ബംഗാളിന്റെ യുവത്വത്തെ ഇല്ലാതാക്കിയിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെ സ്‌കൂളാണ്. കൊള്ളയടിയാണ് അവരുടെ സിലബസ്. ഇത്രയും കാലം തൃണമൂൽ ബംഗാളിനെ കൊള്ളയടിക്കുകയാണ് ചെയ്തത്. അത് നിരവധി കമ്പനികൾ അടച്ചുപൂട്ടാനും നാടിന്റെ വികസനം കഷ്ടത്തിലാക്കാനും കാരണമായെന്നും അദ്ദേഹം വിമർശിച്ചു.

Read Also: വീട്ടിലെ ചെടി പിഴുതെടുത്തു; 12 കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അയൽവാസി

shortlink

Related Articles

Post Your Comments

Related Articles


Back to top button