KeralaLatest NewsNews

കഴക്കൂട്ടത്ത് മത്സരിക്കാന്‍ കിട്ടിയത് അയ്യപ്പസ്വാമിയുടെ നിയോഗം : കടകംപള്ളിയ്‌ക്കെതിരെ തുറന്നടിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച ഒരാള്‍ക്കെതിരെ മത്സരിക്കാന്‍ കഴിഞ്ഞത് തന്നെ ചരിത്ര നിയോഗമാണെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ഇത് അയ്യപ്പ സ്വാമിയുടെ നിയോഗമായിരിക്കാം. കടകംപളളിക്കെതിരെ താന്‍ മത്സരിക്കണമെന്നത് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കളുടെ ആഗ്രഹമായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Read Also : ശബരിമല വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നത് തരംതാണ നിലപാട്; ഉമ്മന്‍ചാണ്ടി

വിജയത്തില്‍ കുറഞ്ഞതൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ശോഭ പറയുന്നു. എന്നെ കഴക്കൂട്ടത്തുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യകതയില്ല. തൊട്ടടുത്ത പാര്‍ലമെന്റ് മണ്ഡലമായ ആറ്റിങ്ങലില്‍ നല്ല മത്സരം കാഴ്ചവച്ച ഒരാളാണ് ഞാന്‍. കേരള നിയമസഭയില്‍ ഞാന്‍ ഉള്‍പ്പടെയുളളവരുടെ ശബ്ദം കേള്‍ക്കണമെന്ന് അതിതീവ്രമായി കേരളത്തിലെ അമ്മമാര്‍ ചിന്തിക്കുന്ന സാഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പ് മുന്നില്‍ വന്നിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം.

ഇത് അയ്യപ്പ സ്വാമിയുടെ ഒരു നിയോഗമായിരിക്കാം. ശബരിമല സമരവുമായി ബന്ധപ്പെട്ട് ഒരു അര്‍ദ്ധരാത്രി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ വീട്ടുപടിക്കല്‍ ഞങ്ങള്‍ കുറച്ച് അമ്മമാര്‍ സമരം നടത്തിയിരുന്നു. അവിടെ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. ഭക്തരോട് കരുണ കാട്ടാത്ത ഈ മന്ത്രിക്കെതിരെ എത്രയോ പ്രസംഗങ്ങളില്‍ ഞാന്‍ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു തെരഞ്ഞെടുപ്പ് ഫൈറ്റില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

വീടിനകത്ത് ഇരുന്നാല്‍ പോലും ഞാന്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് കേരളത്തിലുളളവര്‍ക്ക് അറിയാം. മെട്രോമാന്‍ ഇ. ശ്രീധരനെയടക്കം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ കരുക്കള്‍ നീക്കുന്നതിന് ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍. പുതുമുഖങ്ങളായി വന്നവരെ ഉള്‍പ്പെടെ നിയമസഭയിലെത്തിക്കാന്‍ അവരോടൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാള്‍ വേണം. ആ സാഹചര്യം കൂടി പരിഗണിച്ചാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ ആഗ്രഹം കടകംപളളിക്കെതിരെ ഞാന്‍ മത്സരിക്കണമെന്നായിരുന്നു. അതിനെ ഹൃദയപൂര്‍വം ഏറ്റെടുത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button