KeralaLatest NewsNews

മോദിയുമായി അടുത്ത ബന്ധം, ഉപരാഷ്ട്രപതി പദം ഓഫര്‍ ചെയ്തു, കോണ്‍ഗ്രസിനെ ഞെട്ടിച്ച് പി.ജെ കുര്യന്‍

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് പി.ജെ കുര്യന്‍. തനിക്ക് ബി.ജെ.പി ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍ ബി.ജെ.പിയിലേക്ക് പോകാന്‍ തയ്യാറായില്ലെന്നും കുര്യന്‍ പറഞ്ഞു. ഇത്ര വലിയൊരു പദവി മുമ്പേ തന്നെ കിട്ടുമായിരുന്നിട്ടും താന്‍ പോകാന്‍ തയ്യാറായില്ല. പിന്നെ അത്തരമൊരു ഒരു ചിന്ത ഇനിയുണ്ടാകാന്‍ പോകുന്നില്ലെന്നും കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ഒരിക്കലും പുറത്തേക്ക് പോകില്ല എന്നതാണ് തന്റെ നിലപാടെന്ന് മോദിയോട് പറഞ്ഞിരുന്നുവെന്നും കുര്യന്‍ പറഞ്ഞു.

Read Also : വമ്പൻ പ്രഖ്യാപനങ്ങളുമായി ബംഗാളിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ആയിരിക്കെയാണ് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി തന്നെ കാണാനെത്തിയത്. അദ്ദേഹവുമായി രണ്ട് വട്ടം ചര്‍ച്ച നടത്തി. ഉപരാഷ്ട്രപതിയുടെ പദവിയിലേക്ക് തന്നെ പരിഗണിച്ചതില്‍ പ്രധാനമന്ത്രിയെ കണ്ട് നന്ദി അറിയിക്കുകയും ചെയ്തു. താന്‍ പദവിക്ക് വേണ്ടി പാര്‍ട്ടി മാറുന്നയാളല്ലെന്നും കുര്യന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button