കോട്ടയം: രാജ്യ സഭാ സീറ്റ് ജോസ്.കെ മാണിക്ക് വിട്ടുകൊടുത്തതില്‍ കേരളത്തിന്റെ പല ഭാഗത്തും പ്രതിഷേധം കത്തിക്കയറുമ്പോള്‍ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്റെ ഭാഗമായി പി.ജെ കുര്യനുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തുകയാണ്. തിരുവല്ലയിലെ കുര്യന്റെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.
അതേസമയം സീറ്റ് ജോസ്.കെ മാണിക്ക് നല്‍കിയതില്‍ ന്യായീകരണവുമായി എം.എം ഹസ്സന്‍ രംഗത്തെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജോസ്.കെ മാണിക്ക് സീറ്റ് നല്‍കിയതെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മാണിയുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും അറിവോടെയാണ് മാണിയെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തതെന്നും ഇതേക്കുറിച്ച് കെപിസിസിയിലും രാഷ്ട്രീയകാര്യ സമിതിയിലും ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇതിനായി കുഞ്ഞാലിക്കുട്ടിയെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും ഹസ്സന്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നുവെന്നും മുന്നണി പ്രവേശനത്തിന് തടസ്സമാകാതിരിക്കാനാണ് മാണിക്ക് സീറ്റ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments