കോട്ടയം: രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് വായടപ്പിക്കുന്ന മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി രംഗത്ത്. തനിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് പറഞ്ഞ കുര്യന്റെ തീരുമാനം ഉചിതമായ നടപടിയാണെന്നും പരാതി ലഭിക്കുന്നതോടെ കാര്യങ്ങളെ കുറിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ വ്യക്തത വരുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
താന്‍ യുവ എം.എല്‍.എമാരെ കുര്യനെതിരെ തിരിച്ചെന്ന ആരോപണത്തിന് മറുപടി നല്‍കേണ്ടത് യുവ എം.എല്‍.എമാര്‍ തന്നെയാണെന്നും അല്ലാതെ താന്‍ ഇതിന് മറുപടി നല്‍കിയാല്‍ കുര്യന്‍ ഒരു തരത്തിലും അത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കുര്യന്റെ മറ്റൊരു ആരോപണത്തിന് മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനുമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
തന്നെ മാറ്റി നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി പ്രയോഗിച്ച കൗശലമാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതെന്നും 2012ലും തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നുവെന്നും പിജെ കുര്യന്‍ വെളിപ്പെടുത്തിയിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ചിലരെ ഒഴിവാക്കണമെന്ന് വ്യക്തിപരമായ അജണ്ടയുണ്ടെന്നും കുര്യന്‍ ആരോപിച്ചിരുന്നു.
Post Your Comments