തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.പിണറായി സർക്കാർ മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുന്നു. ഇതിന് ചെലവഴിച്ചത് 800 കോടി രൂപയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സര്‍വേ നടത്തുന്ന ഏജന്‍സികള്‍ക്ക് സ്ഥാപിത താല്‍പര്യമുണ്ട്. യുഡിഎഫിന് അനുകൂലമായി സര്‍വേ നടത്തിത്തരാം എന്ന് പറഞ്ഞ് ചിലര്‍ കെപിസിസി ഓഫീസിലെത്തിയിരുന്നു. പണം നല്‍കുന്ന ആളുകള്‍ക്ക് അനുകൂലമായാണ് സര്‍വേ. ഗീബല്‍സ് തന്ത്രമാണ് ഏജന്‍സികളിലൂടെ പയറ്റുന്നത്.
സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശബരിമല വിഷയത്തില്‍ സിപിഎം ആശയക്കുഴപ്പത്തിലാണ്. കോണ്‍ഗ്രസ് ശാന്തമായ കടലാണ്. ഇപ്പോള്‍ പ്രശ്നങ്ങളില്ല. എലത്തൂര്‍ സീറ്റ് തര്‍ക്കം ഉടന്‍ പരിഹരിക്കും. ചര്‍ച്ച തുടരുകയാണ്. എന്‍സികെക്ക് സീറ്റ് നല്‍കുന്നതില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ഇരിക്കൂറിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ന്നു. 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.
Post Your Comments