Latest NewsKeralaNattuvarthaNews

മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബി.ജെ.പിക്ക്; കെ. സുരേന്ദ്രൻ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത ന്യൂനപക്ഷങ്ങളുടെ പൂര്‍ണ പിന്തുണ ബി.ജെ.പിക്കാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കോന്നിയിലെ സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രന്‍. ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തര്‍ക്കത്തില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ല. സഭാ തർക്കത്തിൽ പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ അടുപ്പവും സഹകരണവും ഓര്‍ത്തഡോക്‌സ് സഭയോടാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് ശക്തമായ നിലപാടാണ് എടുത്തതെന്നും, ശബരിമലയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാരാണെന്ന് എന്‍.എസ്.എസിന് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. എന്‍.എസ്.എസി​നോ​ട് സി​.പി.​എ​മ്മി​ന് പ്ര​തി​കാ​ര നി​ല​പാ​ടാ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിലും, മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ. സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ എൻ.ഡി.എ യുടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button