ലഖ്നൗ: ഭാര്യക്ക് രഹസ്യബന്ധമെന്ന സംശയത്തെ തുടര്‍ന്നു അലൂമിനിയം നാര് കൊണ്ട് ഭാര്യയുടെ സ്വകാര്യ ഭാഗം ഭര്‍ത്താവ് തുന്നിക്കെട്ടി. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയിലെ മിലാക്കിലാണ് സംഭവം.
ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
രണ്ടു വര്‍ഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഭാര്യയ്ക്ക് രഹസ്യ ബന്ധമുണ്ടെന്ന് സംശയിച്ച ഇയാള്‍ ചാരിത്ര പരിശോധന നടത്തണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. യുവതി ഇതിന് വിസമ്മതിച്ചതോടെ കൈകാലുകള്‍ കെട്ടിയിട്ടു. ഇതിന് ശേഷം അലൂമിനിയം നാര് ഉപയോഗിച്ച് സ്വകാര്യ ഭാഗം തുന്നിക്കെട്ടുകയായിരുന്നു. മാരകമായ മുറിവേറ്റ് യുവതിക്ക് രക്തസ്രാവമുണ്ടായതോടെ ഭര്‍ത്താവ് വീട്ടില്‍ നിന്നു രക്ഷപ്പെട്ടു. യുവതി അടുത്ത ഗ്രാമത്തിൽ മാതാവിനെ വിളിച്ചു വരുത്തിയാണ് ആശുപത്രിൽ എത്തിയത്. യുവതിയുടെയും മാതാവിന്റെയും പരാതിയില്‍ പ്രതിയെ പിടികൂടിയതായും പൊലീസ് വ്യക്തമാക്കി.
Post Your Comments