KeralaLatest NewsNewsCrime

തലസ്ഥാനത്ത് മദ്യത്തിനു വേണ്ടി സ്വന്തം അമ്മയെ കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: മദ്യത്തിനു വേണ്ടി തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണികണഠനെയാണ് നെയ്യാറ്റിൻകര അഢിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 24 വയസ്സാണ് ഇയാൾക്ക് ഉള്ളത്. 2018 ഒക്ടോബറിലാണ് ഇയാൾ അമ്മ ശ്രീലതയെ ചവിട്ടിക്കൊലപ്പെടുത്തിയത്.

താൻ വാങ്ങിവെച്ച മദ്യം അമ്മ എടുത്തു മാറ്റിയതിൽ പ്രകോപിതനായായിരുന്നു മർദനം ഉണ്ടായത്. വീണ്ടും മദ്യം വാങ്ങാൻ പണം ചോദിച്ചെങ്കിലും ശ്രീലത നൽകിയതുമില്ല. കമ്പും വടിയുമുപയോഗിച്ച് മർദിക്കുകയും പിടിച്ചു തള്ളിയ ശേഷം ചവിട്ടുകയുമായിരുന്നു ഉണ്ടായത്. ശ്രീലതയുടെ ഭർത്താവിനെയും ഇയാൾ ആക്രമിച്ചു. ശ്രീലതയുടെ ആദ്യഭർത്താവിലുള്ള മകനാണ് മണികണ്ഠൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button