Latest NewsNewsIndia

ഏറ്റവും കൂടുതല്‍ കടം വാങ്ങിയ മുഖ്യമന്ത്രിയാണ് പിണറായി,വികസനഗ്രാഫില്‍ കേരളം വട്ടപ്പൂജ്യം; അശ്വഥ് നാരായണ്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടം വാങ്ങിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വഥ് നാരായണ്‍. പൊതുകടം ക്രമാതീതമായി വര്‍ധിച്ച്‌ വികസന മുരടിപ്പ് നേരിടുന്ന കേരളം കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് അധികാരമേറ്റ ശേഷം പൊതുകടം 70 ശതമാനം വര്‍ധിച്ചു. സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക തിരിമറികളെക്കുറിച്ച്‌ സി ആന്റ് എജി അന്വേഷിക്കുന്നുണ്ടെന്നും അശ്വഥ് നാരായണ്‍ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ മറവില്‍ അയ്യപ്പധര്‍മ്മം നശിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ശബരിമല വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതിന് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ജനാഭിലാഷവും ജനവികാരവും മാനിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Read Also :  മാസ്‌ക് ധരിക്കാതെ എത്തി ; പിഴ അടയ്ക്കാന്‍ പറഞ്ഞ കോര്‍പ്പറേഷന്‍ ജീവനക്കാരിക്ക് യുവതിയുടെ ക്രൂര മര്‍ദ്ദനം, വീഡിയോ

ന്യൂനപക്ഷ പ്രീണനത്തിലൂടെ സര്‍ക്കാര്‍ കേരളത്തെ ജിഹാദി ഭീകരതയ്ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റി. ലൗജിഹാദ് പ്രോത്സാഹിപ്പിച്ച്‌ ഇരുമുന്നണികളും സമാധാന ജീവിതം തകര്‍ത്തു. ക്രമസമാധാന പരിപാലനത്തിലും സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അശ്വഥ് നാരായണ്‍ വ്യക്തമാക്കി.

തൊഴിലില്ലാതെ നിരാശരായ യുവാക്കള്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സമരത്തിലാണ്. വികസനഗ്രാഫില്‍ കേരളം വട്ടപ്പൂജ്യമാണ്. പുതിയ വ്യവസായങ്ങളില്ല. വ്യവസായ സംരംഭങ്ങളോ നിക്ഷേപമോ വരുന്നില്ല. അതിന് അനുകൂല സാഹചര്യം സര്‍ക്കാരുകള്‍ ഒരുക്കിയില്ലെന്നും അശ്വഥ് നാരായണ്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button