Latest NewsNewsIndia

മാസ്‌ക് ധരിക്കാതെ എത്തി ; പിഴ അടയ്ക്കാന്‍ പറഞ്ഞ കോര്‍പ്പറേഷന്‍ ജീവനക്കാരിക്ക് യുവതിയുടെ ക്രൂര മര്‍ദ്ദനം, വീഡിയോ

യുവതി മാസ്‌ക് ധരിയ്ക്കാതെ ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്നു

മുംബൈ : പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തിയതിന് പിഴയടയ്ക്കാന്‍ പറഞ്ഞ കോര്‍പ്പറേഷന്‍ ജീവനക്കാരിക്ക് യുവതിയുടെ ക്രൂര മര്‍ദ്ദനം. മഹാരാഷ്ട്രയിലെ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരിക്കാണ് മര്‍ദ്ദനമേറ്റത്. മുംബൈയിലെ മഹാവിര്‍ നഗര്‍ ട്രാഫിക്ക് സിഗ്‌നലില്‍ വച്ചായിരുന്നു സംഭവം.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന കോര്‍പ്പറേഷന്‍ സേനയിലെ അംഗമായ സ്ത്രീയ്ക്കാണ് മര്‍ദ്ദനമേറ്റത്. യുവതി മാസ്‌ക് ധരിയ്ക്കാതെ ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്നു. ട്രാഫിക്ക് സിഗ്‌നലില്‍ ഓട്ടോറിക്ഷ നിര്‍ത്തിയപ്പോഴാണ് ജീവനക്കാരി മാസ്‌ക് ധരിക്കാത്തതിന് 200 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ യുവതി ജീവനക്കാരിയോട് ഇക്കാര്യത്തില്‍ തര്‍ക്കിച്ചു. പിന്നീട് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി അവരെ മര്‍ദ്ദിക്കുകയായിരുന്നു. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ മുംബൈയില്‍ 200രൂപയാണ് പിഴ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. യുവതി ജീവനക്കാരിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button