ന്യൂഡൽഹി : രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ ഡ്രൈവ് വേഗത്തിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്രം 120 മില്യൺ കൊറോണ വാക്‌സിനുകൾ നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ടു.
ഇതിൽ 100 മില്യൺ കൊവിഷീൽഡ് വാക്‌സിനും 20 മില്യൺ കൊവാക്‌സിനും ആണ്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്നത്. കൊവാക്‌സിൻ ഭാരത് ബയോടെക്കും.
സമീപകാലത്ത് ചില സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനത്തിൽ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. മഹാരാഷ്ട്രയാണ് രോഗവ്യാപനത്തിൽ മുന്നിൽ നിൽക്കുന്നത്. ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 43.6 മില്യൺ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ജൂലായ് അവസാനത്തോടെ രാജ്യത്തെ 300 മില്യൺ ജനങ്ങൾക്ക് കുത്തിവെപ്പ് നടത്താനാണ് സർക്കാരിന്റെ തീരുമാനം.
Post Your Comments