ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,99,130 ആയി. ഇന്നലെ മാത്രം 197 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 159755 ആയി.
Read Also : 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പാകിസ്ഥാൻ
അതേസമയം, കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. രാജസ്ഥാനിലെ എട്ട് നഗരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. മാര്‍ച്ച് 25 മുതല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അജ്മര്‍, ഭില്‍വാറ, ജയ്പൂര്‍, ജോദ്പൂര്‍, കോട്ട, ഉയ്പൂര്‍, സഗ്വാദ, കുശല്‍ഗര്‍ എന്നിവിടങ്ങളിലാണ് രാത്രി 11 മുതല്‍ 5 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
മധ്യപ്രദേശിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനമായ ഭോപ്പാല്‍ ഉള്‍പ്പടെ മൂന്ന് നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിരിക്കുന്നത്.
Post Your Comments