Latest NewsKeralaNews

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ചലരായി : കെ സുധാകരന്‍

പത്രമാധ്യമങ്ങളിലൂടെ സ്വര്‍ണക്കടത്തും മറ്റും അറിയുന്നത് 40 ശതമാനത്തോളം പേര്‍ മാത്രമാണ്

കണ്ണൂര്‍ : കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ചലരായെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പലതും നമുക്ക് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിന്റെ പോരായ്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

പത്രമാധ്യമങ്ങളിലൂടെ സ്വര്‍ണക്കടത്തും മറ്റും അറിയുന്നത് 40 ശതമാനത്തോളം പേര്‍ മാത്രമാണ്. ബാക്കിയുളളവരിലേക്ക് നമ്മള്‍ എത്തിക്കണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് കാരണം നമുക്കതിന് സാധിച്ചില്ല. സിപിഎം തന്ത്രപരമായി ഇതിന് പരിഹാരം കണ്ടെത്തി. കൊവിഡ് ഘട്ടത്തില്‍ ഒരുപാട് വാളണ്ടിയര്‍മാരെ ഉണ്ടാക്കി അവരിലൂടെ കിറ്റും മരുന്നും പെന്‍ഷനും വിതരണം ചെയ്തു. വളരെ പ്ലാന്‍ ചെയ്ത ഈ പ്രവര്‍ത്തനത്തിന് മുന്നില്‍ നമ്മള്‍ നിശ്ചലരായി. ജനങ്ങളില്‍ നിന്ന് അകന്നു പോയി. ഡിവൈഎഫ്ഐയുടെ കുട്ടികള്‍ക്ക് മാത്രമാണ് വാളണ്ടിയര്‍ കാര്‍ഡ് നല്‍കിയത്. അവരുടെ കുട്ടികള്‍ വീടുകളില്‍ ചാടി കയറി അടുപ്പമുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

എനിക്കാര്, എന്റെ മക്കള്‍ക്കാര്, എന്റെ കുടുംബത്തിനാര്, അസുഖം വന്നാല്‍ ആര് സഹായിക്കും അവരാണ് എന്റെ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന സമൂഹത്തിന് മുന്നിലാണ് നാം ജീവിക്കുന്നത്. ഇങ്ങനെയുളള ഘട്ടത്തില്‍ അവരെ ശ്രദ്ധിക്കുന്നു, സംരക്ഷിക്കുന്നു എന്ന് വരുത്താനുളള പ്രവര്‍ത്തന ശൈലി കൂടി അനിവാര്യമാണ്. അതുകൊണ്ട് തന്നെ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button