ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകുന്നതും പരിഗണിച്ച് സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങള്‍ മാറാന്‍ അനുമതി നല്കി. പത്ത്, പ്ലസ് ടൂ ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവരുടെ പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ക്ക് മുന്നോടിയായി പരീക്ഷ കേന്ദ്രങ്ങള്‍ മാറാന്‍ അവസരം ലഭിക്കുക.
മാര്‍ച്ച് 25 വരെ പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഇതിനായി അതാത് സ്കൂളുകളില്‍ ഇക്കാര്യം വ്യക്തമാക്കി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. സ്കൂളുകളായിരിക്കും അപേക്ഷ ബോര്‍ഡിന് കൈമാറുക. അതേസമയം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും സെന്റര്‍ മാറാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ നഗരത്തില്‍ തന്നെ രണ്ട് വ്യത്യസ്ത സെന്ററുകളാകും അനുവദിക്കുക.
Post Your Comments