Latest NewsKeralaNattuvarthaNews

അരിയാഹാരം കഴിക്കുന്നവര്‍ എങ്ങനെ ഈ കണക്ക് വിശ്വസിക്കും?; ഉമ്മന്‍ചാണ്ടിയുടെ സത്യവാങ്മൂലത്തിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍

മുൻ മുഖ്യമന്ത്രിയും പതിറ്റാണ്ടുകളായി പുതുപ്പള്ളി എം.എൽ.എ യുമായ ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടി യഥാർത്ഥ കണക്കവതരിപ്പിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ. ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒക്കെയായി മാറുന്നെങ്കില്‍, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കമെന്ന് ഹരീഷ് വാസുദേവൻ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പായി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷ് വാസുദേവന്‍റെ വിമര്‍ശനം.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഉമ്മന്‍ചാണ്ടിയുടെ വരുമാനം.

2014-15 വര്‍ഷം ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വര്‍ഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേണ്‍ അവസാനമായി നല്‍കിയത്. ഒരു മുഖ്യമന്ത്രിക്ക് ശമ്ബളം എത്രയാണെന്ന് അറിയാമല്ലോ. എന്നാല്‍ അദ്ദേഹം 2014-15 ലെ റിട്ടേണില്‍ വാര്‍ഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപ !!!

അതായത്, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ !!!

50 വര്‍ഷമായി അദ്ദേഹം പുതുപ്പള്ളി MLA ആണ്. 50 വര്‍ഷത്തെ MLA പെന്‍ഷന്‍ ഒരാള്‍ക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്നു നിയമസഭാ വെബ്‌സൈറ്റ് പറയുന്നു.

2015 നു ശേഷം ഉമ്മന്‍ചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല !!

മകന്‍ ചാണ്ടി ഉമ്മന്‍ വക്കീലാണ്. 2020 റിട്ടേണ്‍ അനുസരിച്ച്‌ പ്രതിമാസ വരുമാനം 11,811 രൂപ !!

മലയാളമനോരമ എത്ര തള്ളിയാലും, ഉടുപ്പ് കീറി നടന്നാലും, വസ്തുതകള്‍ സ്വന്തം ഒപ്പുള്ള സത്യവാങ്മൂലമായി ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ വരും. സത്യം നമ്മെ നോക്കി പല്ലിളിക്കും

അരിയാഹാരം കഴിക്കുന്നവരില്‍ എത്രപേര്‍ ഈ കണക്ക് വിശ്വസിക്കും???

ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒക്കെയായി മാറുന്നെങ്കില്‍, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണം. അല്ലെങ്കില്‍ അയാളുടെ ഈ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടത് കൊണ്ടാവണം.

പൊതുജീവിതത്തില്‍ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നയിക്കുന്നത്?

അഡ്വ.ഹരീഷ് വാസുദേവന്‍.

 

ഉമ്മൻചാണ്ടിയുടെ വരുമാനം.

2014-15 വർഷം ഉമ്മൻചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വർഷമാണ് അദ്ദേഹം വരുമാന നികുതി…

Posted by Harish Vasudevan Sreedevi on Saturday, 20 March 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button