വാട്സാപ്പിലെ സ്റ്റാറ്റസിലൂടെയാണ് ഇന്ന് നമ്മള്‍ എല്ലാം ആദ്യം അറിയുന്നത്. ഇതില്‍ പലതും നമുക്ക് കാണാന്‍ താല്‍പര്യമുണ്ടാകും പക്ഷെ കണ്ടു എന്നത് സ്റ്റാറ്റ്സിട്ടായള്‍ക്ക് അറിയാനും പാടില്ല എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അതിനൊരു എളുപ്പ വഴിയുണ്ട്. ചെയ്യേണ്ടതിങ്ങനെ ,
1. വാട്സാപ്പ് തുറക്കുക.
2. അതിന് ശേഷം സെറ്റിങ്സ് തുറക്കുക
3. അക്കൗണ്ടില്‍ ടാപ്പ് ചെയ്യുക
4. അതിന് ശേഷംപ്രൈവസി എന്ന ഓപ്ഷന്‍ കാണും അതില്‍ ടാപ് ചെയ്യുക.
5. പ്രൈവസി തുറന്നാല്‍ നിങ്ങള്‍ക്ക് ‘Read receipt’ എന്ന ഓപ്ഷന്‍ കാണാം.
6. ‘Read receipt’ ഓഫ് ചെയ്യുക.
7. ഇനി നിങ്ങള്‍ കാണുന്ന സ്റ്റാറ്റസുകളൊന്നും സ്റ്റാറ്റസിട്ടയാള്‍ അറിയാന്‍ പോവുന്നില്ല. ഒപ്പം നിങ്ങള്‍ക്കും നിങ്ങളുടെ സ്റ്റാറ്റസ് കണ്ട കോണ്ടാക്റ്റുകള്‍ കാണാന്‍ കഴിയില്ല.
8. ഇത് തന്നെയാണ് ബ്ലൂ ടിക്ക് ഓഫ് ചെയ്യാനുമുള്ള മാര്‍ഗം.
Post Your Comments