യു ഡി എഫ് ന്റെ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ നിലനിൽപ്പിന്റെ തിരഞ്ഞെടുപ്പാണ് അടുത്തെത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം തുടങ്ങിയവ പ്രകടനപത്രികയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
Also Read:സ്ലോ ഓവർ റേറ്റ്; ഇംഗ്ലണ്ടിന് പിഴ
റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികള്‍ , ക്ഷേമപെന്‍ഷന്‍, കിറ്റ് തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ശശി തരൂരിന്റെ ആഭിമുഖ്യത്തില്‍ ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയത്. ഈ പ്രകടന പത്രിക കൊണ്ട് എൽ ഡി എഫ് നെ നേരിടാനാകുമോ എന്നറിയാനാണ് യു ഡി എഫ് ഭക്തരും മറ്റു അണികളും കാത്തിരിക്കുന്നത്.
Post Your Comments