കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 164 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 162 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര് രോഗബാധിതരായി. പുതിയതായി 3767 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്. കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 86 പുരുഷന്മാരും 70 സ്ത്രീകളും 8 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 36 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
358 പേര് രോഗമുക്തരായി. 1679 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82772 പേര് കോവിഡ് ബാധിതരായി. 79900 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8244 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments