അസം: സംസ്ഥാനത്തെ തേയിലത്തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി മനസ്സിലാകുക ചായ്വാലയായിരുന്ന തനിക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം തേയിലയെയും തേയില വ്യവസായത്തെയും തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനക്കും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ടൂള്‍കിറ്റ് പ്രചാരണത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൂള്‍കിറ്റിനെ കുറിച്ച് നിങ്ങള്‍ കേട്ടുകാണും. അത് അസമിലെ തേയിലത്തോട്ടങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഒരു ഇന്ത്യക്കാരനും അത് അനുവദിക്കില്ല. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ് ട്വിറ്ററില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് പങ്കുവെച്ച ടൂള്‍കിറ്റ് പരാമര്‍ശിച്ച് മോദി പറഞ്ഞു.
Read Also: ദളിതനെ തോളിലേറ്റി ക്ഷേത്രത്തിനുള്ളിലെത്തിച്ച് പൂജാരി
അതേസമയം രാജ്യത്ത് കോണ്‍ഗ്രസ് ഭരണത്തൽ വന്നാല്‍ അസമില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി. അസമിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുമെന്നും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്. തേയില തൊഴിലാളികളുടെ കൂലി 365 രൂപയാക്കി ഉയര്‍ത്തും.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍.
Post Your Comments