Latest NewsKeralaNews

കമ്മ്യൂണിസ്റ്റ് പൈതൃകത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നവരെ തല്ലി നടുവൊടിച്ചിടണമെന്ന് എന്‍.എം പിയേഴ്‌സണ്‍

കോഴിക്കോട് : പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയോട് ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിത്തെറിച്ച് ഇടത് സഹയാത്രികന്‍ എന്‍.എം പിയേഴ്‌സണ്‍. കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തില്‍ കയറിയിരിക്കുന്ന തെമ്മാടിയാണ് വചസ്പതിയെന്ന് പിയേഴ്‌സണ്‍ പറഞ്ഞു.

Read Also : ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വ് അം​ഗീ​ക​രി​ക്കു​ന്നു, പ്ര​ശ്ന​മ​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല : അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം

സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ സാമാന്യമര്യാദ കാണിക്കണം. ആ മര്യാദ സന്ദീപ് വചസ്പതി എന്ന മഹാനായ മനുഷ്യന് ഇല്ലാതെ പോയി എന്ന് പിയേഴ്‌സണ്‍ പറഞ്ഞു.

പിയേഴ്‌സണിന്റെ വാക്കുകള്‍:

‘സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ സാമാന്യമര്യാദ കാണിക്കണം. ആ മര്യാദ സന്ദീപ് വചസ്പതി എന്ന മഹാനായ മനുഷ്യന് ഇല്ലാതെ പോയി. എന്റെ അടുക്കളയില്‍ എന്റെ മെക്കിട്ട് കേറാന്‍ വരുന്ന തെമ്മാടിയെ എന്താണ് ചെയ്യേണ്ടത്. തല്ലി നടുവൊടിച്ചിടുകയാണ് ചെയ്യേണ്ടത്.

കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തില്‍ കയറിയിരിക്കുന്ന തെമ്മാടിയാണ് വചസ്പതി എന്നാണ് എനിക്ക് പറയാനുള്ളത്. കമ്മ്യൂണിസ്റ്റുകാരന്റെ പൈതൃകത്തില്‍ കയറാന്‍ ഇവനാര്. ഇവനെന്ത് അവകാശം. പുന്നപ്ര വയലാര്‍ സമരം എന്നത് അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധമായിരുന്നു.

ഇത്തരം തെമ്മാടിത്തരം കാണിക്കാന്‍ നിനക്കെന്താണ് അവകാശം. തോന്നിവാസങ്ങള്‍ കാണിക്കുന്നതിന് പരിധിയില്ലേ’, എന്നായിരുന്നു പിയേഴ്‌സണ്‍ പറഞ്ഞത്.

ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു വചസ്പതി പുന്നപ്ര വയലാര്‍ സ്മാരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button