കാഠ്മണ്ഡു : ഭാരത് ബയോടെക്കിന്റെ കാെറോണ പ്രതിരോധ വാക്സിൻ കൊവാക്സിന് അടിയന്തര അനുമതി നൽകി കൂടുതൽ രാജ്യങ്ങൾ. കൊവാക്സിൻ കാെറോണ പ്രതിരോധത്തിൽ 81 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യയിൽ ഏറ്റവും ഒടുവിൽ നടന്ന പരീക്ഷണ ഫലങ്ങളിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ അയൽരാജ്യ
മായ നേപ്പാൾ കൊവാക്സിന് അടിയന്തര അനുമതി നൽകിയത്.
കൊവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകുന്ന മൂന്നാമത്തെ രാജ്യമാണ് നേപ്പാൾ. ജനുവരിയിൽ ഇന്ത്യയും ഈ മാസം ആദ്യം സിംബാബ് വെയും വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. ഉപാധികളോടെയാണ് അനുമതി നൽകിയതെന്ന് നേപ്പാൾ ഡ്രഗ് അഡ്മിനിസ്ട്രേഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഇതുവരെ 2.3 മില്യൻ ഡോസ് വാക്സിനുകൾ നേപ്പാളിന് ഇന്ത്യ നൽകിയിട്ടുണ്ട്. കൊവിഷീൽഡ് വാക്സിനുകളാണ് നൽകിയത്. ഇതിൽ ഒരു മില്യൺ വാക്സിൻ മൈത്രി നയത്തിന്റെ ഭാഗമായി ഇന്ത്യയുടെ സമ്മാനമായിരുന്നു. ഇതിലധികവും കൊറോണ മുന്നണി പോരാളികൾക്കും നേപ്പാളിന്റെ ജനസംഖ്യയിൽ 8.73 ശതമാനം വരുന്ന 60 വയസിന് മുകളിലുള്ളവർക്കുമാണ് നൽകിയത്.
Post Your Comments